തരൂരിന്റെ കാര്യം തങ്ങള്‍ വിട്ടു; തലസ്ഥാനത്തെ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് കെ മുരളീധരന്‍

ശശി തരൂരിനെ തലസ്ഥാനത്തെ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തരൂരിന്റെ കാര്യം തങ്ങള്‍ വിട്ടുവെന്നും കെ മുരളീധരന്‍ പറഞ്ഞു. തരൂരിന്റെ കാര്യത്തില്‍ നടപടി എന്തുവേണമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനവും മോദി സ്തുതിയും ഉള്‍പ്പെടെ ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദയായി മാറിയിട്ടുണ്ട്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇതോടകം ശശി തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ താനാണെന്ന സര്‍വേ ഫലവും തരൂര്‍ പുറത്തുവിട്ടിരുന്നു.

Read more

ശശി തരൂര്‍ കോണ്‍ഗ്രസിനെ കൊണ്ട് നേടാവുന്നതെല്ലാം നേടിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍പറഞ്ഞു. പലതവണ ഹൈക്കമാന്‍ഡ് വിലക്കിയിട്ടും തരൂര്‍ പിന്നോട്ട് പോയില്ല. രാജ്യമാണ് വലുത് കോണ്‍ഗ്രസ് രണ്ടാമതെന്നാണ് തരൂരിന്റെ പുതിയ രീതി. കോണ്‍ഗ്രസ് നശിക്കണമെന്ന് ആഗ്രഹിക്കുന്നവരോടൊപ്പം ആണ് ഇപ്പോള്‍ തരൂര്‍ എന്നും ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.