സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്ന് റാപ്പർ വേടന്‍. വയസ്സൊക്കെ ആയ മനുഷ്യനല്ലെ നമ്മൾ കുറച്ച് കരുണയൊക്കെ കാണിക്കണം എന്നാണ് മന്ത്രിയെ പറ്റി വേദന പറഞ്ഞത്. താനങ്ങൾ നല്ല ടേംസാണ് എന്നും തനിക്കെതിരായ മന്ത്രിയുടെ പരാമർശം വിശ്വസിക്കുന്നില്ല എന്നും വേടൻ കൂട്ടിച്ചേർത്തു.
അതേസമയം നിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്നും വേടന്‍ പറഞ്ഞു. അത് എല്ലാവര്‍ക്കും അറിയാമെന്നും ഇപ്പോള്‍ അതൊരു ശീലമായി മാറിയെന്നും വേടന്‍ കൂട്ടിച്ചേർത്തു. സംഗീതം മാറുകയാണെന്നും അതിനുള്ള അംഗീകരമായി അവാർഡിനെ കാണുന്നുവെന്നും വേടൻ കൂട്ടിച്ചേർത്തു.
അവാര്‍ഡ് ഉറപ്പായും സ്വീകരിക്കും. അതേസമയം വയലാറിനെയും തന്നെയും താരതമ്യം ചെയ്യുന്നതിനോട് പ്രതികരിക്കാനില്ലെന്നും വേടന്‍ പറഞ്ഞു. തനിക്ക് എതിരെയുള്ള കേസുകള്‍ സര്‍ക്കാരിന് മുന്നില്‍ ഉണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കാര്യമായതുകൊണ്ടുതന്നെ കേസിന്റെ കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും വേടന്‍ പറഞ്ഞു. അതിന്റെ കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്നും വേടൻ കൂട്ടിച്ചേർത്തു.







