മറ്റ് സംസ്ഥാനങ്ങളില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും; വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിടുന്നതിനെ എതിര്‍ത്ത് മുസ്‌ളിം സംഘടനകള്‍

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിയ്ക്ക് വിടുന്നതിനെതിരെ മുസ്‌ളീം സംഘടനകള്‍. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സംഘടനകള്‍ തീരുമാനത്തിലെ അപ്രായോഗികത വ്യക്തമാക്കിയത്. സ്ഥിരം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ആവശ്യമില്ലെന്നാണ് സമസ്തയടക്കം സംഘടനകളുടെ നിലപാട്.

കേരളം ഇന്ത്യയ്ക്കാകെ മാതൃകയാണെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനത്തും വഖഫ് നിയമനം പിഎസ്സിയ്ക്ക് വിട്ടുകൊടുത്തിട്ടില്ല എന്നും സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചു. ഇത്തരത്തില്‍ നിയമനം വിട്ടുകൊടുക്കുന്നത് സംഭവിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ മുസ്‌ളീം സമുദായങ്ങള്‍ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിവിധ സംഘടനാ നേതാക്കള്‍ പറഞ്ഞു.

യോഗത്തില്‍ പങ്കെടുത്ത സംഘടനകളുടെ വികാരം മാനിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചതായി യോഗശേഷം സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. മതസമുദായ സംഘടനകളും വഖഫ് അംഗങ്ങളും ചേര്‍ന്ന ബോര്‍ഡ് നിയമനങ്ങള്‍ നടത്തണമെന്ന് യോഗത്തില്‍ പങ്കെടുത്ത 11 സംഘടനകളും അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമായിട്ടില്ല.