തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ വരുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കണം: സ്റ്റേറ്റ് ലൈബ്രേറിയൻ

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ വരുന്ന വായനക്കാർ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പ്രോട്ടോകോൾ അനുസരിച്ചു ലൈബ്രറിയിൽ വരണം എന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ ശോഭന പി.കെ അറിയിച്ചു. കണ്ടൈൻറ്മെൻറ് സോണുകളിൽ ഉള്ളവർക്കും കോറിന്റൈനിലുള്ളവർക്കും ലൈബ്രറിയിൽ പ്രവേശനം ഇല്ല. പത്തു വയസ്സിനു താഴെ ഉള്ളവരും 60 വയസ്സിനു മുകളിൽ ഉള്ളവരും ലൈബ്രറിയിൽ വരുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്. ശനി, ഞായർ ദിവസങ്ങളിൽ ലൈബ്രറി പ്രവർത്തിക്കുന്നതല്ല.

ലൈബ്രറി പ്രവർത്തനസമയം രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ആണ്. പുതിയ അഡ്മിഷൻ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ മാത്രം ഉണ്ടായിരിക്കുക ഉള്ളൂ. തിരക്ക് നിയന്ത്രിക്കാൻ വേണ്ടി അംഗത്വ നമ്പറിന്റെ അവസാന നമ്പർ ക്രമീകരണം അനുസരിച്ചു മാത്രമേ ഏപ്രിൽ 26 മുതൽ പ്രവേശനം ഉണ്ടായിരിക്കുക ഉള്ളു. തിങ്കൾ – 0, 1 ചൊവ്വ – 2,3 ബുധൻ – 4, 5 വ്യാഴം – 6, 7 വെള്ളി – 8, 9 എന്നിങ്ങനെയാണ് ക്രമീകരണം.