ദുരന്തമുഖത്തെ വിഐപി സന്ദര്‍ശനങ്ങള്‍; രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുവെന്ന് നാട്ടുകാര്‍; പ്രതിഷേധം ശക്തമാകുന്നു

വയനാട്ടിലെ ദുരന്തമുഖത്തെ വിഐപി സന്ദര്‍ശനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ദുരന്തബാധിത പ്രദേശങ്ങളിലെ വിഐപികളുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്നുവെന്നാണ് നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ഉന്നയിക്കുന്നത്. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധി വിഐപികളാണ് ദുരന്തമുഖത്ത് സന്ദര്‍ശനം നടത്തുന്നത്.

ഇതോടെ ദുരന്തപ്രദേശത്തേയ്ക്ക് അവശ്യ സാധനങ്ങളുമായെത്തുന്നവരെയാണ് റോഡ് ബ്ലോക്ക് ചെയ്ത് തടയുന്നത്. ഇതേ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വൈകുന്നുവെന്നാണ് ആരോപണം. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശത്തിനിടെയും രക്ഷാപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് വാക്കേറ്റത്തില്‍ കലാശിച്ചു.

Read more

വിഐപി സന്ദര്‍ശനങ്ങളെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്. വിഐപികളുടെ സന്ദര്‍ശന വേളയില്‍ രക്ഷാപ്രവര്‍ത്തകരെ ദുരന്തപ്രദേശത്ത് കയറ്റിവിടാത്തതാണ് പൊലീസും രക്ഷാപ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കേറ്റത്തിന് കാരണം.