ബീവറേജസ് ഔട്ട്‌ലെറ്റില്‍ റെയ്ഡ്; മദ്യത്തിന്റെ അളവില്‍ ക്രമക്കേട്, ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു

ഇടുക്കിയിലെ തടിയമ്പാട് ബീവറേജസ് ഔട്ട്‌ലെറ്റില്‍ വിജിലന്‍സ് റെയ്ഡ്. ജീവനക്കാരുടെ കയ്യില്‍ നിന്ന് കണക്കില്‍ പെടാതെ 46,850 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. സ്റ്റോക്കിലുള്ള മദ്യത്തിന്റെ അളവിലും വ്യാപക ക്രമക്കേട് കണ്ടെത്തി.

രണ്ട് വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ എട്ട് പേരാണ് ഈ ബീവറേജസ് ഔട്ട്‌ലെറ്റില്‍ ഉള്ളത്. വിജിലന്‍സ് റെയ്ഡിനിടെ ജീവനക്കാരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു.

മദ്യക്കച്ചവടക്കാരില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റിയതിന്റെയും തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. രാത്രി എട്ട് മണിക്ക് ആരംഭിച്ച പരിശോധനകള്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്.