തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച ഓട്ടോ ഡ്രൈവർ വേണുവിന്റെ മരണത്തിൽ രൂക്ഷ വിമർശനവുമായി ഡോ. ഹാരിസ് ചിറക്കൽ. വേണുവിനെ കിടത്തിയത് തറയിലാണെന്ന് പറഞ്ഞ ഡോ. ഹാരിസ് ഇത് പ്രാകൃതമായ നിലവാരമാണെന്നും കുറ്റപ്പെടുത്തി. എങ്ങനെയാണ് തറയിൽ കിടത്തുന്നതെന്നും ചോദിച്ചു. ഒരിക്കൽ ഇത് ചൂണ്ടി കാണിച്ചതിൽ വിഷമകരമായ അവസ്ഥ ഉണ്ടായെന്നും ഡോ. ഹാരിസ് ഹസൻ പറഞ്ഞു.
തറയിൽ എങ്ങനെ അണ് ഒരാളെ കിടത്തുന്നത്. ഒരാൾക്ക് എങ്ങനെ ആണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാൻ കഴിയുന്നത്. എങ്ങനെ ആധുനിക സംസ്കാരത്തിൽ തറയിൽ കിടത്തി ചികിൽസിക്കാനാകുമെന്ന് ഡോക്ടർ ഹാരിസ് ഹസൻ ചോദിച്ചു. നിരവധി പേരാണ് തിരുവനതപുരം മെഡിക്കൾ കോളജിൽ എത്തുന്നത്. അത്രയും പേരെ ഉൾകൊള്ളാനുള്ള സൗകര്യം അവിടെ ഇല്ലെന്ന് ഡോക്ടർ പറഞ്ഞു.
നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്നും ഡോ. ഹാരിസ് ചിറക്കൽ കൂട്ടിച്ചേർത്തു. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഉള്ള ആശുപത്രികൾ വേണം. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ഡോ. ഹാരിസ് ചിറക്കൽ കുറ്റപ്പെടുത്തി. ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവർ ആയ കൊല്ലം പന്മന സ്വദേശി വേണു ഇക്കഴിഞ്ഞ ദിവസമാണ് മരിച്ചത്.
സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. വേണുവിന്റെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥ ആണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. അതിനിടെ താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. അതേസമയം സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടിയിരുന്നു.







