നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ-രമേശ് ചെന്നിത്തല കൂടിക്കാഴ്ച അവസാനിച്ചു. രാവിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം വി ഡി സതീശൻ രമേശ് ചെന്നിത്തലയുടെ വീട്ടിൽ എത്തുകയായിരുന്നു. വീടിന് തൊട്ടടുത്തുള്ള ഓഫീസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു.
Read more
രമേശ് ചെന്നിത്തല ജേഷ്ഠസഹോദരനെ പോലെയെന്ന് വി ഡി സതീശൻ പറഞ്ഞു. ചെന്നിത്തല തന്റെ നേതാവാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്തി ഹൈക്കമാൻഡിന്റെ തീരുമാനത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. വി ഡി സതീശൻ മുഖ്യമന്ത്രി ആയതിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വളരെയേറെ വ്യക്തിപരമായ ബന്ധം ഉള്ളവരാണ് ഞങ്ങൾ എല്ലാവരും. ഞങൾ തമ്മിൽ ഒരു ഉപാധിയും ഇല്ല. മന്ത്രിസ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറയുന്നു.







