സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം. തിരുവനന്തപുരം പട്ടം എസ് യുടിയില്‍ ചികില്‍സയിലുള്ള വി എസ് അച്യുതാനന്ദനെ ുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പിണറായിയ്‌ക്കൊപ്പം വിഎസിനെ സന്ദര്‍ശിക്കുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജും സിപിഎമ്മിന്റെ തിരുവന്തപുരം ജില്ല സെക്രട്ടറിയും മറ്റ് മന്ത്രിമാരും ആശുപത്രിയിലേക്ക് എത്തി.
Read more
ഇന്ന് ഉച്ചയോടെയാണ് വിഎസിന്റെ നില ഗുരുതരമായത്. എസ്‌യുടിയിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ജൂൺ 23നാണ് ആരോഗ്യനില മോശമായതോടെ വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.







