മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് സന്ദർശനം നടത്തിയത്. മുഖ്യമന്ത്രിയായതിന് ശേഷം മോദിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.
കൂടിക്കാഴ്ചയിൽ, സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതീകവൽക്കരിക്കുന്ന കഥകളിയിലെ കൃഷ്ണവേഷം വി ഡി സതീശൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഉച്ചയ്ക്ക് ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തി മുതിർന്ന നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കെ. സി. വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെയും കണ്ടതിന് ശേഷമാണ് തിരിച്ചുവന്നത്. ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങളും ചർച്ചയായിരുന്നു.







