ലതിക സുഭാഷിന്റെ പ്രതിഷേധം അതിരു വിട്ടത്, കലാപക്കൊടി ഉയർത്തുന്നവർ പുനരാലോചിക്കണമെന്ന് വി. ഡി സതീശന്‍

നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതിക സുഭാഷിനെ വി. ഡി സതീശൻ എം.എൽ.എ. ലതിക സുഭാഷിന്റെ പ്രതിഷധം അതിരു വിട്ടതായിരുന്നു. അത്തരത്തിലൊരു പ്രതിഷേധം ലതികയ്ക്ക് ഒഴിവാക്കാമായിരുന്നു. കലാപക്കൊടി ഉയർത്തുന്നവർ പുനരാലോചിക്കണമെന്നും വി. ഡി സതീശൻ പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ ചില വീഴ്ചകളുണ്ടായി. ഒരു പത്ത് സീറ്റ് ഒഴിച്ചാൽ ബാക്കി സ്ഥാനാർത്ഥി നിർണയം മികച്ചതാണ്. ലതികയുമായി അടുത്ത ബന്ധമാണുള്ളത്. ഏറ്റുമാനൂർ സീറ്റ് മതിയെന്നായിരുന്നു അവരുടെ ആവശ്യം. അവരെ സംബന്ധിച്ചിടത്തോളം ഏറ്റുമാനൂർ സീറ്റ് ന്യായമാണ്. ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ വിഷയത്തിൽ ഇടപെട്ടിരുന്നു. ലതികക്ക് സീറ്റ് നല്‍കാന്‍ പാര്‍ട്ടി പരമാവധി ശ്രമിച്ചു. കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാൻ സാധിക്കാത്ത സീറ്റായിരുന്നു ഏറ്റുമാനൂരെന്നും വി. ഡി സതീശൻ പറഞ്ഞു.

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിലും പറവൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി  വി. ഡി സതീശൻ ആണ്.