കെ.എസ്.ആര്‍.ടി.സി ബസ്സില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം  ഈഞ്ചയ്ക്കലിലെ കെ.എസ്.ആര്‍.ടി.സി.യുടെ പാര്‍ക്കിങ് സ്ഥലത്തെ ബസിനുള്ളില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പത് വയസ്സു പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കേടായിക്കിടക്കുന്ന ബസുകള്‍ ശരിയാക്കാനെത്തിയ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കം വരും.

അറ്റകുറ്റപ്പണിക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പാര്‍ക്ക് ചെയ്യാനാണ് ഈഞ്ചയ്ക്കലിലെ സ്ഥലം ഉപയോഗിക്കുന്നത്. ഫോര്‍ട്ട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)