സ്വകാര്യ റിസോര്‍ട്ടില്‍ ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയ യുക്രൈന്‍ യുവതി മരിച്ചു; മരണം ചികിത്സയ്ക്കിടെ

തിരുവനന്തപുരത്ത് സ്വകാര്യ റിസോര്‍ട്ടില്‍ ചികിത്സയ്‌ക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു. ഒലീനാ ട്രോഫി മെന്‍ക്കോ എന്ന യുവതിയാണ് മരിച്ചത്. ചൊവ്വരയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ആയുര്‍വേദ ചികിത്സയ്ക്കായാണ് 19 അംഗ വിദേശ സംഘത്തോടൊപ്പം  യുവതി എത്തിയത്.

ആയുര്‍വേദ ചികിത്സയ്ക്കിടെ യുവതിയുടെ അവസ്ഥ ഗുരുതരമായതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലയ്ക്ക് ശസ്ത്രക്രിയ നടത്തിയതിന് ശേഷം ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് യുവതി മരിക്കുന്നത്.

ഇവരുടെ മൃതദേഹം മോര്‍ച്ചറിയിലെക്ക് മാറ്റി. യുവതിയുടെ ഭര്‍ത്താവ് തിരുവനന്തപുരത്ത് എത്തിയശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്ന് വിഴിഞ്ഞം എസ് എച്ച് ഒ പ്രജീഷ് ശശി അറിയിച്ചു.