വെള്ളാപ്പള്ളി നടേശന്റെ വാർഡിൽ യുഡിഎഫിന് ജയം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി ഷൈലജയാണ് വിജയിച്ചത്. ഇവിടെ നേരത്തെ പ്രഖ്യാപിച്ച സിപിഎം സ്ഥാനാർത്ഥിയെ മാറ്റി എസ്എൻഡിപി നിർദേശിച്ച സ്ഥാനാർഥിയെ ആണ് എൽഡിഎഫ് മൽസരിപ്പിച്ചത്.


