സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയ സർവേകളിൽ എല്ലാം നല്ല നിലയ്ക്ക് യുഡിഎഫ് മുന്നേറുന്നുണ്ട്. മൂന്നു മാസത്തിനിടയിൽ നാലു തവണയാണ് കേരളം മുഴുവൻ ചുറ്റി സഞ്ചരിച്ചത്. ജനവികാരം കൃത്യമായി മനസിലാക്കിയ ശേഷമാണ് നൂറിലധികം സീറ്റ് ലഭിക്കുമെന്ന് പറയുന്നത്.
വോട്ടർമാരുടെ നീണ്ട നിര നല്ലൊരു ട്രെൻഡാണ്. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്. അവർ സർക്കാരിനേയും പ്രതിപക്ഷത്തേയും ഒരു പോലെ നിരീക്ഷും. നല്ല രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്നത്. പോസ്റ്റൽ വോട്ട് പലർക്കും നഷ്ടമായി. മൂന്നു തവണ പോയിട്ടുപോലും ബാലറ്റ് കിട്ടാത്തവരുണ്ട്. കേന്ദ്ര–സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകളെ പലതവണ ബന്ധപ്പെട്ടു. ഒരാൾ പോലും വോട്ട് ചെയ്യാതെ പോകരുതെന്നും സതീശൻ പറഞ്ഞു.
Read more
രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. മെയ് നാലിനാണ് ഫലപ്രഖ്യാപനം. മെയ് 15നാകും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ. കേരളത്തെ കൂടാതെ അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലെത്തും.







