നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് മുന്നേറ്റം. തുടക്കം മുതല്‍ ലീഡ് ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ലീഡെടുത്ത യുഡിഎഫ് ആ കുതിപ്പ് 7 റൗണ്ട് കടക്കുന്നത് വരെ തുടര്‍ന്നു. 5000ന് മേല്‍ ലീഡുമായി കോണ്‍ഗ്രസ് മുന്നേറുകയാണ്. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങിയതുമുതല്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ഒരുഘട്ടത്തിലും ലീഡ് കൈവിടാതെ മുന്നേറുന്നു.
യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് വഴിക്കടവില്‍ ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി അന്‍വറും ആദ്യ റൗണ്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 8000ന് മേല്‍ വോട്ടുകള്‍ പി വി അന്‍വര്‍ നേടിയിട്ടുണ്ട്. അന്‍വറിന് താഴെ നാലാം സ്ഥാനത്താണ് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് നേടുന്നത്. 3500 വോട്ടുകള്‍ മാത്രമാണ് ഇതുവരെ ബിജെപിയ്ക്കും എന്‍ഡിഎ മുന്നണിയ്ക്കും കിട്ടിയിരിക്കുന്നത്.
Read more
32,117 വോട്ടുകളുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നേറുമ്പോള്‍ 26543 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത് എം സ്വരാജ് ഉണ്ട്.