യുഡിഎഫ് അങ്കലാപ്പിലാണ്, അവസരവാദ നിലപാട് സ്വീകരിക്കുന്നു; എല്‍ഡിഫിനെ എതിര്‍ക്കുന്ന എല്ലാവരുടെയും സഹായം യുഡിഎഫ് തേടുകയാണെന്ന് പിണറായി വിജയന്‍

യുഡിഎഫിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി- യുഡിഎഫ് ബന്ധത്തിനെതിരെയാണ് പിണറായി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പിവി അന്‍വറിനെയും പേരെടുത്ത് പറയാതെ പിണറായി വിജയന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

അയാള് കാണിച്ച വഞ്ചനയുടെ ഭാഗമായി തിരഞ്ഞെടുപ്പ് വേണ്ടി വന്നുവെന്നാണ് അന്‍വറിനെ കുറിച്ച് പിണറായി നടത്തിയ പരാമര്‍ശം. ചുങ്കത്തറ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. യുഡിഎഫ് അങ്കലാപ്പിലാണെന്ന് അവരുടെ നടപടികളില്‍ നിന്ന് വ്യക്തമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിലെ വലിയ ഒരു വിഭാഗം അകറ്റി നിര്‍ത്തിയ കൂട്ടരാണ് ജമാ അത്തെ ഇസ്ലാമി. പാണക്കാട് തങ്ങള്‍ മാധ്യമം പത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പോയിരുന്നോ എന്ന് ലീഗ് നേതൃത്വം ആലോചിക്കുന്നത് നന്നാകും. ജമാ അത്തെ ഇസ്ലാമിയെ കൊണ്ട് നടക്കുന്നവരും ലീഗ് നേതൃത്വവും ആലോചിക്കുന്നത് നന്നാകുമെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന വിഭാഗം എല്‍ഡിഫിനെ എതിര്‍ക്കുന്ന എല്ലാവരുടെയും സഹായം തേടുകയാണ്. അവസരവാദ നിലപാട് സ്വീകരിക്കുന്നു. ഇത്തരം ശക്തികളോട് അയവ് ഏറിയ സമീപനം നാടിന് ഗുണം ചെയ്യുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ലീഗ് നേതൃത്വം അറിയാതെ കോണ്‍ഗ്രസ് ഇത്തരം നിലപാട് സ്വീകരിച്ചു എന്ന് കരുതുന്നില്ല. നില്‍ക്കക്കള്ളി ഇല്ലാത്ത സാഹചര്യത്തില്‍ ആരെയും ആശ്രയിക്കുന്ന അവസര വാദ നിലപാടാണിതെന്നും പിണറായി പറഞ്ഞു.

Latest Stories

ധൻകർ 'പരിധി ലംഘിച്ചു' എന്ന് ബിജെപി നേതൃത്വം; ചൊടിപ്പിച്ചത് പ്രതിപക്ഷത്തിൻ്റെ പ്രമേയം ധൻകർ അംഗീകരിച്ചത്, രാജിയ്ക്ക് പിന്നിലെ കാരണങ്ങൾ പുറത്ത്

IND VS ENG:കരുൺ നായരെയും സായിയെയും പുറത്തിരുത്തണം, എന്നിട്ട് ആ താരത്തെ കൊണ്ട് വരണം, ഇല്ലെങ്കിൽ....: രവിചന്ദ്രൻ അശ്വിൻ

അവന്മാർക്ക് മാത്രം വേറെ നിയമമോ? ആ ഒരു കാര്യം ഞങ്ങൾ അനുവദിക്കില്ല: പാകിസ്ഥാൻ

എന്നോട് ക്ഷമിക്കണം അച്ഛാ, ടീമാണ് വലുത്; അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സറിന് പറത്തി മകൻ ഹസന്‍

വിലാപയാത്ര 17 മണിക്കൂർ പിന്നിട്ട്, ജന്മനാടായ ആലപ്പുഴയിൽ; പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് വിഎസ്

IND VS ENG: ഗില്ലിനും സംഘത്തിനും ഞങ്ങളെ പേടിയാണ്, ആ ഒരു കാര്യത്തിൽ ഞങ്ങൾ അവരെക്കാൾ കരുത്തരാണ്: ഹാരി ബ്രൂക്ക്

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്