എന്നോട് ക്ഷമിക്കണം അച്ഛാ, ടീമാണ് വലുത്; അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സറിന് പറത്തി മകൻ ഹസന്‍

അഫ്ഗാനിസ്താനിലെ ടി20 ക്രിക്കറ്റ് ലീഗായ ഷപഗീസ ക്രിക്കറ്റ് ലീഗിൽ അപൂർവ്വ മുഹൂർത്തത്തിനു സാക്ഷിയായി ക്രിക്കറ്റ് ആരാധകർ. അമോ ഷാര്‍ക്ക്‌സും മിസ് ഐനക് നൈറ്റ്‌സും തമ്മില്‍ നടന്ന മത്സരത്തിൽ അഫ്‌ഗാനിസ്ഥാന്റെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ മുഹമ്മദ് നബിയെ അദ്ദേഹത്തിന്റെ മകൻ ഹസന്‍ ഇസഖീല്‍ സിക്സർ പറത്തി.

മിസ് ഐനക് നൈറ്റ്‌സ് താരമായിരുന്നു മുഹമ്മദ് നബി. മകനായ ഹസന്‍ ഇസഖീല്‍ ആകട്ടെ അമോ ഷാര്‍ക്ക്‌സ് ടീമിന്റെ താരവും. അമോ ഷാര്‍ക്ക്‌സിന്റെ ഇന്നിങ്‌സിന്റെ എട്ടാം ഓവറിലായിരുന്നു നബിയുടെ പന്തിൽ മകൻ ഹസന്‍ ഇസഖീല്‍ സിക്സർ അടിച്ചത്.

Read more

അമോ ഷാര്‍ക്ക്‌സിനായി ഓപ്പണറായി ഇറങ്ങിയ ഇസഖീല്‍ 36 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 52 റണ്‍സെടുത്ത് ടോപ് സ്‌കോററായ മത്സരത്തില്‍ ടീം 19.4 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ മുഹമ്മദ് നബിയുടെ മിസ് ഐനക് നൈറ്റ്‌സ് 17 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.