അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് രണ്ട് വയസുകാരന് മരണം

അട്ടപ്പാടിയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് രണ്ട് വയസുകാരന്‍ മരിച്ചു. അബ്ബനൂര്‍ സ്വദേശികളായ ഷൈജു-സരസ്വതി ദമ്പതികളുടെ മകന്‍ സ്വാതിഷ് ആണ് മരിച്ചത്. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയാണ് മരിച്ചത്.

മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ഈ മാസം 27ന് പനിയെ തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തിരിച്ചയക്കുകയും ചെയ്തു.

Read more

അതേസമയം, കുട്ടിയെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൊണ്ടു ചെന്നപ്പോള്‍ കോവിഡ് പരിശോധന നടത്തിയിരുന്നില്ല എന്ന് ബന്ധുക്കള്‍ ആരോപിച്ചു.