രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചിയില്‍ രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് ജില്ലാ പോലീസ് മേധാവി, എസ് എച്ച് ഒ, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. പരിക്കേറ്റ് ചികിതസയില്‍ കഴിയുന്ന കുട്ടിയെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ ഇന്ന് സന്ദര്‍ശിക്കും.

കുട്ടിയുടെ ആരോഗ്യനില പുരോഗമിച്ചതിനെ തുടര്‍ന്ന് ഇന്നലെ കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം കൊടുക്കുകയും ചെയ്തു. പിന്നീട് കുട്ടിക്ക് പ്രശ്‌നങ്ങള്‍ ഒന്നും അനുഭവപ്പെട്ടിട്ടില്ല. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസഗതി എന്നിവ സാധാരണ ഗതിയിയിലായി എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് തൃക്കാക്കര സ്വദേശിനിയുടെ രണ്ടര വയസുകാരിയായ മകളെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മര്‍ദ്ദനമേറ്റതല്ല പരിക്കുകള്‍ കുട്ടി സ്വയം വരുത്തി വെച്ചതാണ് എന്നാണ് അമ്മയടക്കമുള്ള ബന്ധുക്കള്‍ പറയുന്നത്.