'സർക്കാർ രൂപീകരണത്തിനായി ടിവികെയെ എത്രയും വേഗം ക്ഷണിക്കണം, എന്തുകൊണ്ടാണ്‌ ഗവർണർ കാലതാമസം വരുത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല'; എംഎ ബേബി

ടിവികെയ്ക്ക് പിന്തുണ നൽകുമെന്ന് സൂചിപ്പിച്ച് സിപിഐഎം. വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുന്ന നിലപാടാണ് സ്വീകരിക്കാൻ പോകുന്നതെന്ന് പറഞ്ഞ എം എ ബേബി പ്രഖ്യാപനം വൈകിട്ട് തമിഴ്നാട് ഘടകം നടത്തുമെന്നും ഇന്ന് വൈകിട്ട് തീരുമാനം ഉണ്ടാകുമണ്ണും അറിയിച്ചു. എന്തുകൊണ്ടാണ്‌ ഗവർണർ കാലതാമസം വരുത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ലെന്നും എം എ ബേബി പറഞ്ഞു.

വിജയ് ഇടത് പാർട്ടികളോട് നേരത്തെ പിന്തുണ തേടിയിരുന്നു. സംസ്ഥാന നേതൃത്വത്തോട് ഉചിതമായ തീരുമാനമെടുക്കാനാണ് അറിയിച്ചതെന്നും എം എ ബേബി വ്യക്തമാക്കി. സിപിഎം-സിപിഐ തമിഴ്നാട് ഘടകങ്ങൾ വൈകിട്ട് പ്രഖ്യാപനം നടത്തുമെന്ന് എം എ ബേബി വ്യക്തമാക്കി. ഇടത് പാർട്ടികൾ പിന്തുണ നൽകിയേക്കും.

ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിന്‌ എന്തുകൊണ്ടാണ്‌ ഗവർണർ കാലതാമസം വരുത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല. ജനവിധിയും ജനാധിപത്യവും അട്ടിമറിക്കാൻ പാടില്ല.ഇതുറപ്പാക്കുന്നതിന്‌ ആവശ്യമായ ചർച്ചയാണ്‌ നടത്തിയത്‌. ടിവികെയെ സർക്കാർ രൂപീകരണത്തിനായി എത്രയും വേഗം ക്ഷണിക്കണമെന്നും എം എ ബേബി പറഞ്ഞു.