ജോലിക്കിടെ തല ലിഫ്റ്റിന് ഇടയില്‍ കുടുങ്ങി , ദാരുണാന്ത്യം, സംഭവം തിരുവനന്തപുരത്ത്

തല ലിഫ്റ്റിനിടയില്‍ കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം . നേമം സ്വദേശി സതീഷ് കുമാറാണ് ജോലിക്കിടെ അപകടത്തില്‍ മരിച്ചത്.

തിരുവനന്തപുരം അമ്പലമുക്കിലെ എസ് കെ പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റില്‍ തല കുടുങ്ങി മരിച്ചത്.

Read more

ഫയര്‍ഫോഴ്സ് എത്തി സതീഷിനെ ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പു മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേമം സ്വദേശിയായ സതീഷ് കുമാര്‍ വര്‍ഷങ്ങളായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.