ട്രെയിന്‍ യാത്രക്കിടയില്‍ കാണാതായ മകളെ കണ്ടെത്തിയെന്ന് അച്ഛന്‍

ട്രെയിന്‍ യാത്രക്കിടെ കാണാതായ മകളെ കണ്ടെത്തിയെന്ന് അച്ഛന്‍ ശിവജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചടയമംഗലത്തു നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നാണ് പിതാവിന്റെ സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വയനാട് കാക്കവയല്‍ സ്വദേശിയായ പതിനേഴുകാരി വിഷ്ണുപ്രിയയെ കാണാതായത്.

ചോറ്റാനിക്കരയുള്ള അമ്മവീട്ടില്‍ നിന്നും വയനാട് കാക്കവയലിലുള്ള വീട്ടിലേക്ക് തിരിച്ചതാണ് വിഷ്ണുപ്രിയ. വെള്ളിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് തിരിച്ച പെണ്‍കുട്ടി പിറ്റേന്ന് രാവിലെ ആറ് മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു. അവിടെ ഇറങ്ങാത്തതു മുതലാണ് അന്വേഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. പോസ്റ്റ് എല്ലാവരും ഷെയര്‍ ചെയ്തു. വിഷ്ണുപ്രിയ ഫോണ്‍ ഉപയോഗിക്കാത്തതും കണ്ടുപിടിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. റെയില്‍വെ പൊലീസാണ് കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്.

https://www.facebook.com/noushad.karimbanakkal.7/posts/1966059020167416