'ആരെയും തള്ളിയിട്ടിട്ടില്ല', ട്രെയ്‌നില്‍ നിന്നും മൂന്ന് പേര്‍ വീണ് മരിച്ചതില്‍ പങ്കില്ലെന്ന് ഷഹ്‌റൂഖ്; കേസ് എന്‍.ഐ.എ ഏറ്റെടുക്കാന്‍ സാദ്ധ്യത

ട്രെയ്ന്‍ തീവെപ്പ് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. തീവെപ്പിന് പിന്നില്‍ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്ന് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേരളത്തിന് പുറത്തും അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ട്രെയ്ന്‍ തീവെപ്പ് കേസ് ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്ന് എന്‍എഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഢാലോചന നടന്നിട്ടുണ്ട്. ഭീകരവാദ തീവ്രവാദ ബന്ധം തള്ളിക്കളയാനാകില്ല. വിശദമായ അന്വേഷണം വേണം. കേരളത്തിന് പുറത്തും അന്വേഷണം നടത്തേണ്ടതുണ്ട്.

പ്രതി ഷഹ്‌റൂഖ് സെയ്ഫിയുടെ മൊബൈല്‍ ഫോണ്‍ ആശയവിനിമയങ്ങള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ചാറ്റുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ വഴി ലഭിച്ച വിവരങ്ങള്‍ സംശയം വര്‍ധിപ്പിക്കുന്നുവെന്നും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.

Read more

സംസ്ഥാന പൊലീസ് അന്വേഷണ വിശദാംശങ്ങള്‍ എന്‍െഎഎയ്ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, ട്രെയ്‌നില്‍ നിന്നും മൂന്ന് പേര്‍ വീണ് മരിച്ചതില്‍ തനിക്ക് പങ്കില്ല എന്നാണ് ഷഹ്‌റൂഖിന്റെ മൊഴി. ആരെയും തള്ളിയിട്ടിട്ടില്ല എന്നാണ് ഷഹ്‌റൂഖ് പറയുന്നത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.