പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവതിയുടെ പരാതിയില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എറണാകുളം പറവൂര്‍ വാണിയക്കാട് സ്വദേശി ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

തൃപ്പൂണ്ണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് പ്രതിയായ ശ്രീജിത്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നിലവില്‍ മതിലകം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. അതിനു മുമ്പ് കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലും ജോലി ചെയ്തിരുന്നു.

Read more

പറവൂര്‍ പൊലീസ് സ്‌റേറഷനിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ കേസിനാസ്പദമായ സംഭവം നടന്ന സ്ഥലമെന്ന നിലയില്‍ പരാതി കൊടുങ്ങല്ലൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.