ടാറ്റൂ സ്റ്റുഡിയോയിലെ പീഡനകേസ്; ഗൂഢാലോചനയെന്ന് സുജീഷ്

തനിക്കെതിരെയുള്ള പീഡനക്കേസിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഇങ്ക്‌ഫെക്ടട് ഉടമയായ പ്രതി സുജീഷ്. കേസിന് പിന്നില്‍ കൊച്ചിയിലെ  ടാറ്റൂ സ്റ്റുഡിയോ ഗ്രൂപ്പാണെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ഇടപ്പള്ളിയില്‍ പുതിയ ടാറ്റൂ സ്റ്റുഡിയോ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. തന്നെ പങ്കാളിയാക്കാന്‍ ഈ ഗ്രൂപ്പ് ശ്രമിച്ചു. താന്‍ അതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നുള്ള പ്രതികാരമാണ് ഈ കേസെന്നും സുജീഷ് ആരോപിക്കുന്നു.

ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ വെള്ളിയാഴ്ച നിരവധി യുവതികള്‍ പരാതി നല്‍കിയിരുന്നു. കൂടുതല്‍ യുവതികള്‍ പരാതിയുമായി എത്തിയതോടെ ശനിയാഴ്ച ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സുജീഷിന്റെ ഉടമസ്ഥതത്തിലുള്ള ഇന്‍ക്ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോയുടെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. ടാറ്റു ചെയ്യുന്നതിനിടെ പീഡിപ്പിച്ചു, ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. സാമൂഹ്യ മാധ്യത്തിലൂടെയാണ് യുവതി ആരപണമുന്നയിച്ചത്. തുടര്‍ന്ന് മീടൂ ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.