പാലക്കാട് ബസും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു മരണം

 

മുടപ്പല്ലൂരില്‍ ബസും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു മരണം. ട്രാവലറില്‍ യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ സ്വദേശികളാണ് മരിച്ചത് . ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ റോസ്‌ലി, പൈലി, വര്‍ഗീസ് എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ നിലഗുരുതരമാണ്. ഇരുപതോളം പേര്‍ക്ക് പരിക്ക് പറ്റി. ഇവരെ നെന്മാറ വടക്കഞ്ചേരി എവന്നിവിടങ്ങളിലെ ആശുപത്രിയികളില്‍ പ്രവേശിപ്പിച്ചു.

 

തിരുവല്ലയില്‍ നിന്നും പഴനിയിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കനത്ത മഴയില്‍ ബസ് റോഡില്‍ നിന്ന് തെന്നിമാറി ട്രാവലറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.