കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മൂന്നേകാല്‍ കിലോയുടെ സ്വര്‍ണം പിടികൂടി കസ്റ്റംസ് . പിടിച്ചെടുത്ത സ്വര്‍ണത്തിന് മൂന്നരക്കോടി വിലവരും. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നിഖില്‍ കമ്പിവളപ്പ് എന്നയാളില്‍ നിന്ന് മാത്രം 1783 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
പിടിയിലായ മറ്റു രണ്ടുപേര്‍ കാസര്‍കോട്, മലപ്പുറം സ്വദേശികളാണ്. കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് നിഖില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും, കടലാസ് പെട്ടിക്കകത്ത് സ്വര്‍ണം പൂശിയുമാണ് മറ്റുരണ്ടുപേര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
Read more
പിടിയിലായവര്‍ക്കെതിരെ കസ്റ്റംസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. പരിശോധനയും കര്‍ശനമാക്കി.







