'മുതലെടുപ്പിന് ശ്രമിച്ചവർ പരാജയപ്പെട്ടു'; മുനമ്പത്ത് ബിജെപി-ആർഎസ്എസ് നാടകം പൊളിഞ്ഞെന്ന് എംവി ഗോവിന്ദൻ

മുനമ്പത്തെ ബിജെപി ആർ എസ് എസ് നാടകം പൊളിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന സർക്കാർ പറഞ്ഞ കാര്യമാണ് കേന്ദ്ര മന്ത്രി കിരൺ റിജിജുവും ഇപ്പോൾ പറയുന്നതെന്നും മുനമ്പത്ത് മുതലെടുപ്പിന് ശ്രമിച്ചവർ പരാജയപ്പെട്ടുവെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. മുസ്ലിം, ക്രിസ്ത്യൻ വിരുദ്ധത ആർഎസ്‌എസിന് മറച്ചുവെക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം നാലമ്പല പ്രവേശന വിവാദത്തിൽ നവോത്ഥാനത്തിൻ്റെ മാറ്റങ്ങൾ ഇനിയും വരേണ്ടതുണ്ടെന്നായിരുന്നു സിപിഎം നേതാവിൻ്റെ പ്രതികരണമെന്നും പുതിയ കാലത്തും അത് വന്നുകൊണ്ടിരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പശ്ചിമ ബംഗാൾ കലാപത്തിൽ കൊല്ലപ്പെട്ടവർ സിപിഎമ്മുകാരാണെന്നും വി ഡി സതീശൻ കാര്യമറിയാതെ സംസാരിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Read more