ബിജെപിയോടുള്ള സമീപനത്തില്‍ ഇത് മാനദണ്ഡമായിരിക്കും; കന്യാസ്ത്രീകള്‍ക്ക് ലഭിച്ചത് താത്കാലികമായ ആശ്വാസമെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതോടെ സഭയ്ക്ക് തിരിച്ചറിവ് ലഭിച്ചതായി കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ. ബിജെപിയോടുള്ള സമീപനത്തില്‍ ഇത് മാനദണ്ഡമായിരിക്കുമെന്നും അക്കാര്യം താന്‍ മറച്ചുവെക്കുന്നില്ലെന്നും ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു.

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ. ജാമ്യം ലഭിച്ചുവെന്നത് സന്തോഷകരമായ വാര്‍ത്തയാണ്. ജാമ്യത്തിന് വേണ്ടി സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. കന്യാസ്ത്രീകള്‍ക്ക് ലഭിച്ചത് താത്കാലികമായ ആശ്വാസമാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

Read more

വിഷയം പരിഹരിക്കപ്പെടുന്നില്ല. മനസ്സ് തുറന്ന് മുന്‍വിധിയില്ലാതെ കോടതി ഈ വിഷയം പഠിക്കട്ടെ. നീതിയുടെ ഒടുവിലത്തെ അടയാളം കന്യാസ്ത്രീകള്‍ നിരപരാധികളെന്ന് പൊതുസമൂഹത്തെ അറിയിച്ച് അവസാനിപ്പിക്കണമെന്നും ക്ലീമിസ് ബാവ പറഞ്ഞു.