'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം വിജയം സമ്മാനിക്കുന്നതിൽ പിണറായി വിജയൻ സർക്കാറിന് വലിയൊരു പങ്കുണ്ട് പറഞ്ഞ കെ സി വേണുഗോപാൽ ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല എന്നും പറഞ്ഞു.

സിപിഐഎമ്മിന്റെ ഭരണത്തിൽ എല്ലാ പീഡനങ്ങളും പ്രയാസങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് ഐക്യ ജനാധിപത്യമുന്നണി എന്നും നൂറുകണക്കിന് കള്ളക്കേസുകൾ അക്രമങ്ങൾ അതിനെയൊക്കെ അതിജീവിച്ചാണ് കോൺഗ്രസ് പ്രവർത്തകർ എന്നും കെ സി വേണുഗോപാൽ പറഞ്ഞു. നൽകിയ വലിയ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയമാണിത്. 14 ഡിസിസികളും കോർ കമ്മിറ്റികളും കഷ്ടപ്പെടുകയും പാടുപെടുകയും ചെയ്തു. തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി നേടാനുള്ള സാഹചര്യം ഉണ്ടാക്കാൻ പാടില്ലായിരുന്നു. തൃശ്ശൂരിന് ശേഷം തിരുവനന്തപുരം കോർപ്പറേഷനും ബിജെപിക്ക് കൊടുക്കാൻ ഒരേയൊരു കാരണക്കാരനെ ഉള്ളൂ അത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരുമാണ്. മൃദു സമീപനം ബിജെപിയുടെ നേതാക്കൾ സ്വീകരിച്ചു. തിരുവനന്തപുരത്തെ ശക്തികേന്ദ്രങ്ങളെല്ലാം ഒലിച്ചു പോയത് അതുകൊണ്ടാണ് കെ സി വേണുഗോപാൽ പറഞ്ഞു.

Read more