കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ തിരുവല്ലയിൽ സി.പി.എം പൊതുയോഗം; അമ്പത് പേർക്ക് എതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ടയിൽ  ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം പൊതുയോഗം നടത്തിയ സംഭവത്തില്‍ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. എഫ്ഐആറിൽ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. തിരുവല്ല കുറ്റൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം പരിപാടി നടത്തിയത്. സം​സ്ഥാ​ന നേ​താ​ക്ക​ള​ട​ക്കം നൂ​റി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തിരുന്നു.

പുതുതായി പാ‍ർട്ടിയിൽ ചേ‍ർന്ന 49 കുടുംബങ്ങളെ വരവേൽക്കുന്ന സിപിഎം പരിപാടിയാണ് വലിയ ആൾക്കൂട്ടമായി മാറിയത്. അവശ്യസ‍ർവീസ് ഒഴികെ ബാക്കിയെല്ലാം നിരോധിച്ചും നിയന്ത്രിച്ചും ഞ‍ായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കുമ്പോഴായിരുന്നു എല്ലാ നിയന്ത്രണങ്ങളും നി‍ർദേശങ്ങളും ലംഘിച്ച് കൊണ്ട് തിരുവല്ലയിൽ സിപിഎമ്മിൻ്റെ പരിപാടി നടന്നത്. പാ‍ർട്ടിയിലേക്ക് പുതുതായി ചേ‍ർന്നവർ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു.

Read more

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും സിപിഎം സർക്കാർ നടപ്പാക്കുന്ന ലോക്ക്ഡൗൺ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു. അതേസമയം പരിപാടിക്ക് ധാരാളം പേർ എത്തിയിരുന്നുവെങ്കിലും ആൾക്കൂട്ടമുണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറയുന്നു. പരിപാടിക്ക് വന്നവർ മാലയിട്ട് മാറി നിൽക്കുകയായിരുന്നുവെന്നും ഉദയഭാനും വിശദീകരിക്കുന്നു.