വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ യൂ ടേണില്ല. ജൂലൈ ഒന്നിന് നിയമസഭ പാസാക്കുന്ന ധനബില്ലിൽ ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍. ധനബില്ലിന് മുമ്പ് മുന്നണിയിലും പാര്‍ട്ടിയിലും സമവായമുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളും വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുന്നതിനിടയിലാണ് വി ഡി സതീശന്റെ ഈ ഉറച്ച നീക്കം.
ബജറ്റ് നിയമസഭ പാസാക്കിയാല്‍ ബജറ്റിലെ അധിക നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ ധനബില്‍ കൂടി പാസാക്കേണ്ടതുണ്ട്. ധനബില്‍ കൂടി പാസാകുമ്പോഴാണ് പുതുക്കിയ നികുതി നടപ്പിലാക്കാനാകുക. സാധാരണഗതിയില്‍ ബജറ്റ് പാസാക്കുമ്പോള്‍ ധനബില്ല് പാസാക്കുന്നതിനൊപ്പം തന്നെ സബ്ജറ്റ് കമ്മിറ്റിയില്‍ കൂടി ഇത് പരിഗണിക്കണമെന്നുണ്ട്.
പുതുക്കിയ ബജറ്റാണ് ഇത്തവണത്തേത് എന്നതിനാല്‍ തന്നെ ധനബില്‍ മാത്രമേ പാസാക്കുന്നുള്ളൂ. സബ്ജറ്റ് കമ്മിറ്റിക്ക് പോകേണ്ടതില്ലെന്ന ഒരു ഭേദഗതി കൂടി ഇന്നലെ നിയമസഭ അംഗീകരിച്ച സാഹചര്യത്തില്‍ ധനബില്‍ പാസാക്കുമ്പോള്‍ നികുതി പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. ജൂലൈ ഒന്നിന് ധനബില്ല് അവതരിപ്പിക്കുമ്പോള്‍ അതില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി രണ്ട് സ്ലാബുകളിലായി 120 ശതമാനമായും 175 ശതമാനമായും കുറച്ചുകൊണ്ടുള്ള തീരുമാനവും ഉള്‍പ്പെടും.
Read more
ഇത് പൂര്‍ണമായും നടപ്പിലാകണമെങ്കില്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറിന്റെ കൂടി ആവശ്യം മാത്രമേയുള്ളൂ. മുന്നണിയുടേയും പാര്‍ട്ടിയുടേയും തീരുമാനമേ നടപ്പിലാക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും വിഷയത്തില്‍ യൂടേണടിക്കാന്‍ അദ്ദേഹം താത്പര്യപ്പെടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ സുപ്രധാന നീക്കങ്ങള്‍ തെളിയിക്കുന്നത്.







