ഒരു സംശയവുമില്ല, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തല തന്നെ മുഖ്യമന്ത്രി : പി.ജെ. കുര്യന്‍

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ജെ. കുര്യന്‍. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നും ചെന്നിത്തല വേദിയില്‍ ഇരിക്കെ പി. ജെ. കുര്യന്‍ പറഞ്ഞു. തിരുവല്ലയിലെ യുഡിഎഫ് കണ്‍വെന്‍ഷനിലാണ് പിജെ കുര്യന്റെ പ്രസ്താവന.

‘എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ് ചെന്നിത്തല പറയുന്നത് പാർട്ടിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്ന്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല’ പി.ജെ. കുര്യൻ പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും അഭിപ്രായപ്പെട്ടിരുന്നത്. ഇതിനിടെയാണ് പി.ജെ. കുര്യൻ പരസ്യമായി ചെന്നിത്തലയെ പിന്തുണച്ച് രംഗത്തെത്തിയത്.