ഇന്ത്യയുണ്ട് പക്ഷേ ഇടതില്ല; എല്‍ഡിഎഫിനെ പരിഹസിച്ച് പികെ കുഞ്ഞാലിക്കുട്ടി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോല്‍വിയെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാചകത്തെ പരിഹസിച്ചായിരുന്നു കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നതായിരുന്നു എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാചകം.

ഇന്ത്യയുണ്ട് പക്ഷേ ഇടതില്ലെന്ന അവസ്ഥയാണ് തിരഞ്ഞെടുപ്പിന് ശേഷമുണ്ടായതെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഇന്ത്യ മുന്നണിയുടെ ജയം ഇന്ത്യയെ രക്ഷിച്ചു. അധികാരത്തില്‍ എത്തിയില്ലെന്നേയുള്ളൂ. ബിജെപിയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടെങ്കിലേ ഇന്ത്യയില്‍ എന്തെങ്കിലും ഉണ്ടാകൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read more

ഇന്ത്യ മുന്നണിയുടെ യോഗങ്ങളില്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നത് സീതാറാം യെച്ചൂരിയും രാജയുമൊക്കെയാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പ്രമേയം ഡ്രാഫ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവരെയാണ് രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ചിരിക്കുന്നത്. വിശാല മനസോടെയാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.