സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭസാദ്ധ്യത, പൊലീസിന് കര്‍ശന ജാഗ്രതാനിര്‍ദ്ദേശം

സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് സാദ്ധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആലപ്പുഴയില്‍ നടന്ന ഇരട്ട കൊലപതകങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രക്ഷോഭങ്ങള്‍ക്ക് സാദ്ധ്യത ഉണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പൊലീസിന് ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

പ്രതിഷേധ പരിപാടികള്‍ക്ക് സാദ്ധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത് എന്ന വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചട്ടുണ്ട്. ഇതിന് പിന്നാലെയാണ് കനത്ത ജാഗ്രത പാലിക്കാന്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത പാലിക്കണം.

അതേസമയം തിരുവനന്തപുരത്ത് മാത്രം 21 സ്ഥലങ്ങളില്‍ പ്രക്ഷോഭത്തിന് സാദ്ധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ പ്രത്യേക വിഭാഗങ്ങള്‍ മാത്രം താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രക്ഷോഭം നടന്നാല്‍ മറ്റ് അസ്വാരസ്യങ്ങള്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഈ ആശങ്ക പരിഗണിച്ചാണ് സംസ്ഥാനത്തൊട്ടാകെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.