കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ധാരളം പണം നല്‍കിയെന്ന കേന്ദ്രധനമന്ത്രിയുടെ കണക്കുകള്‍ തെറ്റ്; നിര്‍മലയുടേത് ബാലിശമായ അവകാശവാദമെന്ന് ബാലഗോപാല്‍

കേരളത്തിന് ധാരാളം പണം നല്‍കിയെന്നുപറഞ്ഞ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കണക്കുകള്‍ തെറ്റാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. വസ്തുതാപരമല്ലാത്ത കണക്കുകളാണ് കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

2014 മുതല്‍ 2024 വരെ എന്‍ഡിഎ സര്‍ക്കാര്‍ 1,50140 കോടി രൂപ കേരളത്തിന് നല്‍കിയെന്നാണ് കേന്ദ്രധനമന്ത്രി അവകാശപ്പെടുന്നത്. ഇത് ബാലിശമായ അവകാശവാദമാണ്. 20 വര്‍ഷത്തിനിടയില്‍ സമൂഹിക വ്യവസ്ഥയിലും മനുഷ്യന്റെ ജീവിതനിലവാരത്തിലും ഉണ്ടായ മാറ്റം ഉള്‍ക്കൊള്ളാതെയാണ് കേന്ദ്രസര്‍ക്കാരും ധനമന്ത്രിയും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്.

ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുത്തു. ജിഎസ്ടിക്ക് മുമ്പ് 2013 വരെ, കേരളത്തിന്റെ നികുതി വിഹിതം മൂന്നുമടങ്ങാണ് വര്‍ധിച്ചത്. 2013 മുതല്‍ 2024 വരെ കേരളത്തിന്റെ നികുതിവിഹിതത്തില്‍ 2.08 ശതമാനമേ വര്‍ധിച്ചുള്ളു. ഈ ഘട്ടത്തിലാണ് ജിഎസ്ടി നടപ്പാക്കിയത്. ഇതോടെ സംസ്ഥാനം പിരിച്ചെടുത്ത നികുതിയുടെ 50 ശതമാനത്തോളം കേന്ദ്രത്തിലേക്കുപോയെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.