ആശ പ്രവര്‍ത്തകരുടെ സമരം കൂടുതല്‍ ശക്തമാകുന്നു. ഇന്ന് ആശ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. ആശ പ്രവര്‍ത്തകരുടെ സമരം ആരംഭിച്ച് 21ാം ദിവസമാണിത്. ഇന്ന് നിയമസഭ സമ്മേളനം നടക്കുന്നതിനിടയിലാണ് ആശ പ്രവര്‍ത്തകര്‍ സമരവുമായി നിയമസഭയിലേക്കെത്തിയത്. നിയമസഭയ്ക്കുള്ളിലും ആശ പ്രവര്‍ത്തകരുടെ സമരം വലിയ ചര്‍ച്ചയായിട്ടുണ്ട്.
നേരത്തെ ഡിഎച്ച്എസ്സിന്റെ മുന്നിലും സെക്രട്ടേറിയേറ്റിന്റെ മുന്നിലുമായിരുന്നു ആശ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം എന്ന നിലപാടിലാണ് ആശ പ്രവര്‍ത്തകര്‍. നിലവിലുള്ള ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ അനുവദിക്കുക, കുടിശ്ശികത്തുക നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്.
Read more
അതേസമയം ആശ വര്‍ക്കര്‍മാരുടെ സമരത്തെ തള്ളി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആശമാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം കേരളത്തിലാണെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് ആരോഗ്യമന്ത്രി. അതേസമയം പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. 100 കോടിയാണ് കേന്ദ്രം നല്‍കേണ്ടത്. 10,000 നും 13,000 ത്തിനും ഇടയില്‍ തുക 90% ആശമാര്‍ക്കും ലഭിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രം ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.







