തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചു; കെ.എസ്.ഇ.ബി ജീവനക്കാരന് എതിരെ കേസ്

തിരുവനന്തപുരം പട്ടത്ത് തെരുവുനായയോട് കൊടുംക്രൂരത. പട്ടം കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന്‍ തെരുവ് നായയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നായയുടെ കണ്ണടിച്ച് പൊട്ടിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ തെരുവുനായക്ക് കാഴ്ച നഷ്ടമായി.

ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. പട്ടം കെഎസ്ഇബി ഓഫീസിലെ ഡ്രൈവറായ മുരളിയാണ് നായയെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പീപ്പിൾ ഫോർ അനിമൽസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ കാർ ഡ്രൈവറായി ജോലി ചെയ്യുന്ന മുരളി ഇരുമ്പ് വടി കൊണ്ടു നായയെ തല്ലുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.

മുരളി നായയെ അടിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. മുരളി നായയെ അടിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കാറുകളുടെ ബമ്പര്‍ നായ കടിക്കുത് കൊണ്ടാണ് അതിനെ മര്‍ദ്ദിച്ചതെന്നാണ് മുരളിയുടെ മൊഴി. പീപ്പിള്‍ ഫോര്‍ അനിമല്‍സ് വൈദ്യുതി ഭവന്‍ ചെയര്‍മാനും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

Read more

പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയുടെ സംരക്ഷണയിലാണ് നായ ഇപ്പോഴുള്ളത്. പീപ്പിള്‍ ഫോര്‍ അനിമല്‍സിന്റെ സെക്രട്ടറി ലത ഇന്ദിരയും റെസ്‌ക്യൂ ടീം അംഗങ്ങളായ ഉണ്ണിയും അജിത്തുമാണ് ചോരയൊലിച്ച് കിടന്ന നായയെ ആശുപത്രിയിലെത്തിച്ചത്.