പുകഞ്ഞ കൊള്ളി പുറത്ത്, ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി; തീരുമാനം ഉടനുണ്ടാകും : കെ. മുരളീധരന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കടുത്ത നടപടിക്ക് കോണ്‍ഗ്രസ്. രാഹുലിന്റെ കാര്യത്തില്‍ ഇനി പ്രതീക്ഷയില്ലെന്നും പുകഞ്ഞ കൊള്ളി പുറത്താണെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുകഞ്ഞകൊള്ളിയോട് സ്നേഹമുള്ളവര്‍ക്കും പോകാം. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി. തീരുമാനം ഉടൻ ഉണ്ടാകുമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

എംഎല്‍എ സ്ഥാനത്തിന്‍റെ കാര്യം രാഹുലിന് തീരുമാനിക്കാമെന്നും മുരളീധരന്‍ പറഞ്ഞു. കൂടുതല്‍ പരാതികള്‍ വന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. പാർട്ടി ഏൽപ്പിച്ചത് ജനങ്ങളെ സേവിക്കാനാണെന്നും അല്ലാതെ മതിലുചാടാനല്ലെന്നും രാഹുലിനെതിരെ കെപിസിസി കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിജീവിത പാര്‍ട്ടി അധ്യക്ഷന് ഔദ്യോഗികമായി തന്നെ പരാതി സമര്‍പ്പിക്കുകയും ആ പരാതി കെപിസിസി അധ്യക്ഷന്‍ ഡിജിപിക്ക് കൈമാറുകയും ചെയ്തിരിക്കുകയാണ്. രാഹുല്‍ ഒരു പാര്‍ട്ടിക്കാരനായിരുന്നെങ്കില്‍ സ്വാഭാവികമായും പാര്‍ട്ടി തലത്തിലാണ് അന്വേഷിക്കുക. പക്ഷേ പാര്‍ട്ടിയില്‍ സസ്‌പെന്‍ഷന്‍ നേരിടുന്നതിനാലാണ് പരാതി ഡിജിപിക്ക് കൈമാറിയത് എന്നും മുരളീധരന്‍ വ്യക്തമാക്കി.

Read more