വാര്‍ത്ത കൊടുത്താല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുക്കുമെന്ന് എസ്.ഐയുടെ ഭീഷണി

വാര്‍ത്ത കൊടുത്താല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുക്കുമെന്ന് എസ്.ഐയുടെ ഭീഷണി. മെഡിക്കല്‍ കോളേജില്‍ പിന്‍വാതില്‍ നിയമനം നടത്തിയതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ തള്ളിക്കയറല്‍ സമരം റിപ്പോര്‍ട്ട് ചെയാനായി വന്നതായിരുന്നു മാധ്യമ പ്രവര്‍ത്തര്‍. ഇവര്‍ക്ക് എതിരെയാണ് കേസെടുക്കുമെന്ന് മെഡിക്കല്‍കോളേജ് എസ്.ഐ ഭീഷണി മുഴുക്കിയത്.

നിങ്ങള്‍ വാര്‍ത്ത കൊടുത്താല്‍ കേസെടുക്കുമെന്നായിരുന്നു ഭീഷണി. ഇതിനു പുറമെ എസ്.ഐ ഹബീബുള്ള സംഭവത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തരെ മുഖം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ എസ് ഐക്ക് എതിരെയാണ് ദളിത് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ ആരോപണം വന്നത്.