റിപ്പോർട്ടർ ടി.വിയുടെ വാഹനം അടിച്ചു തകർത്തു

റിപ്പോർട്ടർ ടി.വി കോഴിക്കോട് ബ്യൂറോയുടെ വാഹനം അടിച്ചു തകർത്തു. മാവൂർ റോഡ് ശ്മശാനം റോഡിൽ നിർത്തിയിട്ടിരുന്ന വാഹനം രാത്രിയിലാണ് അക്രമികൾ അടിച്ച് തകർത്തത്.

Read more

ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും മോഷണം പോയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശാധന നടത്തി. നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.