പതിനാറാം കേരള നിയമസഭയില്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്‍. കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്ത ജി സുധാകരന് മുന്നിലെ പിണറായി വിജയന്റെ സത്യപ്രതിജ്ഞ മറ്റൊരു തലത്തിലെത്തിച്ചു പിണറായിയും ജി സുധാകരനും. സഗൗരവം സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന്‍ പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് അടുത്തേക്ക് നടന്ന് ചെല്ലുകയും ഡയസിലെത്തി നിറഞ്ഞ ചിരിയോടെ കൈ കൊടുത്ത് അഭിവാദ്യം ചെയ്യുകയും ചെയ്തു.
ഡയസിലേക്ക് പിണറായി വിജയന്‍ കടന്നു വരാനൊരുങ്ങുമ്പോള്‍ തന്നെ അമ്പലപ്പുഴ എംഎല്‍യും സിപിഎം മുന്‍നേതാവുമായ ജി സുധാകരന്‍ സ്പീക്കറുടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് അഭിവാദ്യം സ്വീകരിക്കാന്‍ തയ്യാറാകുന്നതും നിയമസഭ ദൃശ്യങ്ങളിലുണ്ട്. ഇരുവരും പരസ്പരം ചിരിച്ച് ഹസ്തദാനം ചെയ്ത് തോളില്‍ തട്ടി അഭിവാദ്യം ചെയ്തു. പിണറായി വിജയന്‍ പ്രോ ടേം സ്പീക്കറായ ജി സുധാകരന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാതെ മറ്റൊരു ദിവസം സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് ചോദിച്ചവര്‍ക്കൊക്കെ കുറിയ്ക്കു കൊള്ളുന്ന മറുപടിയാണ് ഇരുനേതാക്കളും നല്‍കിയത്.കേരള രാഷ്ട്രീയത്തിലെ ആകര്‍ഷകമായ ദൃശ്യങ്ങളിലൊന്നാണ് ഇന്ന് സത്യപ്രതിജ്ഞ വേളയില്‍ കണ്ടത്.
രാഷ്ട്രീയത്തില്‍ ശത്രുക്കളില്ലെന്ന് ജി സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ കടുത്ത ഭാഷയിലാണ് പിണറായി വിജയനും സിപിഎമ്മും പാര്‍ട്ടി വിട്ടു മല്‍സരിച്ച ജി സുധാകരനെ നേരിട്ടത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരന്‍ സഭയെ അഭിസംബോധന ചെയ്തത്.
Read more
രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.







