മെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗി ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളികുന്നം സ്വദേശി ശിവരാജന്‍ ആണ് (62) മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയിലെ കാര്‍ഡിയോ തെറാസിക് വിഭാഗത്തിന് സമീപത്തുള്ള ശുചിമുറിയില്‍ ശിവരാജന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.