'മേയറേ തിരഞ്ഞെടുത്തത് കെപിസിസി മാനദണ്ഡം പാലിക്കാതെ, നേതൃത്വം നൽകിയവർ മറുപടി പറയണം'; ദീപ്തി മേരി വർഗീസ്

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് മേയറേ തിരഞ്ഞെടുത്തത് കെപിസിസി മാനദണ്ഡം പാലിക്കാതെയാണെന്ന വിമർശനവുമായി ദീപ്തി മേരി വർഗീസ്. നേതൃത്വം നൽകിയവർ മറുപടി പറയണമെന്ന് പറഞ്ഞ ദീപത്തി കൗൺസിലർമാരുടെ അഭിപ്രായം തേടിയതിൽ സുതാര്യതയില്ലായിരുന്നുവെന്നും കുറ്റപ്പെടുത്തി.

തനിക്ക് കൗൺസിലർമാരുടെ പിന്തുണയില്ലെന്ന് പറയുന്നത് അംഗീകരിക്കനാകില്ല. കൗൺസിലർമാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ പറ്റിയില്ല. സുതാര്യമായ തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കിൽ
തീരുമാനം മറ്റൊന്ന് ആകുമായിരുന്നുവെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.

നിരാശയുമില്ല പരാതിയുമില്ല. രണ്ട് മേയർമാർക്കും പൂർണ പിന്തുണ നൽകും. മറ്റ് സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തിട്ടില്ല. സ്ഥാനങ്ങൾ മോഹിച്ചല്ല രാഷ്ട്രീയത്തിൽ വന്നത്. നടപടിക്രമങ്ങൾ പാലിക്കാത്തത്തിൽ അഭിപ്രായം പറയേണ്ടത് കെപിസിസിയും ജില്ല നേതൃത്വവുമാണെന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.

Read more