കെണിയില്‍ നിന്നും രക്ഷപ്പെട്ട പുള്ളിപ്പുലിയെ കണ്ടെത്തി മയക്കുവെടി വെച്ചു

വയനാട്ടില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കെണിയില്‍ നിന്നും രക്ഷപ്പെട്ട പുള്ളിപ്പുലിയെ കണ്ടെത്തി മയക്കുവെടി വെച്ചു.ഞായറാഴ്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച കെണിയില്‍ പുലി കുടുങ്ങിയത്.

കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങള്‍ക്കായി സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. തുടര്‍ന്ന് പുലിയെ മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ പുലി കെണിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പുലിയുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുലിയെ കണ്ടെത്തി മയക്കുവെടി വെച്ചത്.