രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ വീണ്ടും പ്രതികരണവുമായി യുവനടി റിനി ആൻ ജോർജ്. താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ലെന്നും അത് സത്യസന്ധമാണെന്നും റിനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഇൻസ്റ്റാഗ്രാമിൽ റിനി പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
തനിക്ക് നേരെ ഉണ്ടാകുന്ന സൈബർ അക്രമണങ്ങൾക്കെതിരെയും റിനി പ്രതികരിച്ചു. സൈബർ അറ്റാക്കുകൾ ഒരു ബഹുമതിയായി കാണുന്നുവെന്നും ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണമെന്നും റിനി കുറിച്ചു. നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണെന്നും മാറ്റം സമൂഹത്തിലാണ് വരേണ്ടതെന്നും റിനി പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല…അത് സത്യസന്ധമാണ്…
നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്… സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം… നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്… മാറ്റം സമൂഹത്തിലാണ് വരേണ്ടത്…പോരാട്ടം തുടരുക തന്നെ ചെയ്യും… പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം… പ്രത്യേകിച്ച് സദാചാര അമ്മച്ചിമാർക്ക്…. ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ…
സൈബർ അറ്റാക്കിനെ കുറിച്ചാണെങ്കിൽ അത് ഒരു ബഹുമതിയായി കാണുന്നു… കാരണം , ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം… 🥰😄
View this post on Instagram







