ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം, വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പില്‍ ഹൈക്കോടതി

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പ് പരാതിയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങള്‍ എന്നിവ വില്‍ക്കുന്നവരെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്ന് കോടതി പറഞ്ഞു. കരാറുകാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കര#ശന നിലപാടാണ് കോടതി സ്വീകരിച്ചത്.

ഇത്തരക്കാര്‍ ദയ അര്‍ഹിക്കുന്നില്ല. ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി ഉറപ്പു വരുത്തണമെന്ന് ദേവസ്വം ബെഞ്ച് പറഞ്ഞു. ചട്ടലംഘനം നടത്തുന്ന കരാറുകാര്‍ക്കും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണം.

Read more

ക്ഷേത്രത്തിലെ പൂജാ സാധനങ്ങളുടെ വില്‍പന ദേവസ്വം ബോര്‍ഡിന് കീഴില്‍ തുടരാം. ടെന്‍ഡര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ലേല നടപടികളാകാം. വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.