സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാക്കി തദ്ദേശ തിരഞ്ഞെടുപ്പിനെ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേരിടുമെന്ന് പറഞ്ഞ വി ഡി സതീശൻ മത്സരത്തിൽ ഒരു പാർട്ടിയെ പോലെ മുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കൂട്ടിച്ചേർത്തു.
സ്ഥാനാർഥി നിർണയം, സീറ്റ് വിഭജനം, മുന്നൊരുക്കങ്ങൾ എന്നിവയിൽ എല്ലാവരെയും പിന്തള്ളി മുന്നണി ഒരുപാട് മുന്നിലെത്തിക്കഴിഞ്ഞുവെന്നും വി ഡി ദതീശൻ പറഞ്ഞു. സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാക്കി ഈ തിരഞ്ഞെടുപ്പിനെ മാറ്റും. മത്സരത്തിൽ ഒരു പാർട്ടിയെ പോലെ മുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. തിരഞ്ഞെടുപ്പിൽ പരസ്പര സഹകരണത്തോടെ മത്സരിച്ച് യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം കാർഷിക മേഖലയിലുണ്ടായ സമീപകാലത്തെ പ്രതിസന്ധിയിൽ തീരപ്രദേശം പട്ടിണിയിലാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. സർക്കാർ ഒരു രൂപ പോലും തീരപ്രദേശത്തെ പ്രശ്‌നപരിഹാരത്തിനായി ചെലവാക്കുന്നില്ല. ആരോഗ്യമേഖലയും വിദ്യാഭ്യാസമേഖലയും പരിതാപകരമായ നിലയിലാണുള്ളത്. കേരളത്തിലെ ജനങ്ങളെയും വിശ്വാസികളെയും ഞെട്ടിച്ചുകൊണ്ടാണ് സ്വർണക്കൊള്ള നടന്ന എന്നും വി ഡി സതീശൻ പറഞ്ഞു.







