പി എം ശ്രീയുമായി വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്ത് സമ്മർദ്ദമാണ് കേന്ദ്രത്തിൽ നിന്നും ഉണ്ടായതെന്ന് സർക്കാർ പറയണമെന്ന് വി ഡി സതീശൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ധനമന്ത്രി പറയുന്നുവെന്നും വിദ്യാഭ്യാസമന്ത്രിക്ക് മാത്രമായി എന്ത് പ്രതിസന്ധിയാണ് ഉള്ളതെന്നും വി ഡി സതീശൻ ചോദിച്ചു. അതേസമയം പദ്ധതിയിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് മുന്നണിയിലും മന്ത്രിസഭയിലും ചർച്ചചെയ്തില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.







